നാട്ടിക കോൺഗ്രസ് കമ്മിറ്റിയുടെ കൊവിഡ് പ്രതിരോധ ആശ്വാസ പദ്ധതി ആയ എന്റെ നാട്ടികയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
നാട്ടിക മണ്ഡലത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
നാട്ടിക:
നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കൊവിഡ് പ്രതിരോധ ആശ്വാസ പദ്ധതി ആയ എന്റെ നാട്ടികയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് ആരംഭിച്ചു. നാട്ടിക പഞ്ചായത്തിലെ ആശാ വർക്കർമാർക്ക് കിറ്റ് വിതരണം ചെയ്ത് ഡി സി സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്തെ ആശാ വർക്കർമാരുടെ സന്നദ്ധ സേവനം നാടിന്റെ ആശങ്ക അകറ്റുന്നതിൽ വലിയ പങ്ക് വഹിച്ചു എന്നും ആശാ വർക്കർമാരുടെ പ്രവർത്തനം പ്രശംസ അർഹിക്കുന്നതാണെന്നും അനിൽ പുളിക്കൽ പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ എൻ സിദ്ധ പ്രസാദ് അധ്യക്ഷത വഹിച്ചു. വി ആർ വിജയൻ, നൗഷാദ് ആറ്റുപറമ്പത്ത്, പി വി ജനാർദ്ദനൻ, പി എം സിദ്ദീഖ്, ടി വി ഷൈൻ, ശ്രീദർശ് വടക്കൂട്ട് എന്നിവർ പങ്കെടുത്തു.