നാട്ടിക പഞ്ചായത്ത് കോൺഗ്രസ് 114-ആം നമ്പർ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി.
നാട്ടിക വെസ്റ്റ് കെ.എം യു.പി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങ് കോൺഗ്രസ് നേതാവ് സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു .
ബൂത്ത് പ്രസിഡണ്ട് എ.കെ പത്മപ്രഭ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, വി ആർ വിജയൻ, മണ്ഡലം പ്രസിഡണ്ട് എ എൻ സിദ്ധ പ്രസാദ്, പഞ്ചായത്തംഗം കെ.ആർ ദാസൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജ ശിവൻ, പി.പി രാജു, കെ എ പുഷ്പാംഗദൻ, പി കെ ഹരിഹരൻ, സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ നേർന്നു .