നാട്ടിക ഗ്രാമ പഞ്ചായത്ത് ജൈവ വളവും കാർഷിക ഉപകരണങ്ങളുടെ വിതരണവും നടത്തി
തൃശൂർ: നാട്ടിക ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണം പദ്ധതി 2021-22 വർഷത്തെ ജൈവ വള വിതരണവും മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് ഗ്രൂപ്പുകൾക്കുള്ള കാർഷിക ഉപകരണങ്ങളുടെ വിതരണവും നടത്തി. നാട്ടിക നാലാം വാർഡിൽ സദാനന്ദൻ കുറ്റിക്കാട്ടിൻ്റെ വസതിയിൽ നടന്ന ചടങ്ങ് നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാനും പഞ്ചായത്തംഗവുമായ ഐഷാബി അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് രജനി ബാബു, കൃഷി ഓഫീസർ ശുഭ എൻ വി, പഞ്ചായത്തംഗങ്ങളായ നിഖിത പി രാധാകൃഷ്ണൻ, സി എസ് മണികണ്ഠൻ, സുരേഷ് ഇയ്യാനി, കുടുംബശ്രീ ചെയർപേഴ്സൺ ഹേമ പ്രേമൻ, സുഗുതൻ തോട്ടുപുര, പ്രശാന്ത് ചെമ്പിപറമ്പിൽ, ലേഖ എന്നിവർ സന്നിഹിതരായിരുന്നു.