നാട്ടിക ശ്രീ നാരായണ ഗുരു മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നടത്തി
നാട്ടിക: ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി നാട്ടിക ശ്രീ നാരായണ മന്ദിരാങ്കണത്തിലെ ശ്രീ നാരായണ ഗുരുദേവ പ്രതിമയും മണ്ഡപവും പൊളിച്ച്, പുതുതായി ഗുരുമന്ദിരം നിർമ്മിക്കുന്നതിൻ്റെ ശിലാസ്ഥാപന കർമ്മം നാട്ടിക തൃപ്രയാർ സഹോദര പരിപാലന യോഗത്തിൻ്റെയും നാട്ടിക ഗുരു മന്ദിരാങ്കണത്തിലെ മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ നടന്നു. ബ്രന്മശ്രീ ഡോക്ടർ കാരുമാത്ര വിജയൻ തന്ത്രികളുടെ കാർമ്മികത്വത്തിൽ എൻ ടി എസ് പി യോഗം പ്രസിഡണ്ട് പി കെ സുഭാഷ് ചന്ദ്രൻ നിർവ്വഹിച്ചു. എൻ എസ് ജോഷി ശാന്തി, ഭാരവാഹികളായ ഇ എസ് സുരേഷ്ബാബു, എം ജി രഘുനന്ദനൻ, സി പി രാമകൃഷ്ണൻ, ടി കെ ദയാനന്ദൻ, എ വി സഹദേവൻ, സി ആർ അശോകൻ, പ്രേമ ലാൽ ഇയ്യാനി, സി കെ സുഹാസ്, രാജൻ കാട്ടുങ്ങൽ, അംബിക, ഉഷ അർജുനൻ, അഡ്വ. സി വി വിശ്വേഷ്, സി കെ ഗോപകുമാർ, പ്രേംദാസ് വേളേക്കാട്ട്, ശ്രീരാമൻ കുണ്ടായിൽ എന്നിവർ സന്നിഹിതരായിരുന്നു. എൻ ടി എസ് പി യോഗം, എസ് എൻ ഡി പി യോഗം, സാമൂഹ്യക്ഷേമനിധി, എസ് എൻ ആർ സി ക്ലബ് എന്നീ സംഘടനകളുടെ ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.