എം എൽ എ സി സി മുകുന്ദന്റെ ഇടപെടൽ; പെരിങ്ങോട്ടുകര അന്തിക്കാട് റോഡുകളിലെ കുഴികൾ അടപ്പിച്ചു
അന്തിക്കാട് : നാട്ടിക എം എൽ എ സി സി മുകുന്ദന്റെ ഇടപെടലിൽ പെരിങ്ങോട്ടുകര അന്തിക്കാട് റോഡുകളിലെ അപകടകരമായ കുഴികൾ അടപ്പിച്ചു. റോഡുകളുടെ അറ്റകുറ്റ പണികളുടെ ഭാഗമായി ജില്ലാകളക്ടറുമായുള്ള ചർച്ചക്ക് ശേഷം മടങ്ങുന്നതിനിടയിലാണ് അന്തിക്കാട് മഞ്ഞപ്പിത്തം സെന്ററിന് സമീപത്തെ വലിയ കുഴിയും, അവിടെ കഴിഞ്ഞ ദിവസം നടന്ന അപകടത്തെക്കുറിച്ചും എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെത്തന്നെ കരാറുകാരനുമായി ബന്ധപ്പെടുകയും അടിയന്തിരമായി കുഴി അടപ്പിക്കുകയും, പൊതുമരാമത്ത് - വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്മാരുടെ അടിയന്തിര യോഗം വിളിക്കുകയും ചെയ്തു.
റോഡിന്റെ അറ്റകുറ്റപണികൾ തീർത്ത് മൂന്ന് മാസത്തിനുള്ളിൽ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെങ്കിലും അപ്രതീക്ഷിതമായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയാണ് റോഡ് പണി സ്തംഭനാവസ്ഥയിലാക്കിയതെന്നും നാട്ടുകാരും യാത്രക്കാരും അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് ഉടനെ പരിഹാരം ഉണ്ടാകുമെന്ന് എം എൽ എ സാമൂഹികമാധ്യമം വഴി അറിയിച്ചു.