ദർശന തിരുനാളിന് ആശംസകൾ നേർന്ന് നാട്ടിക - എം എൽ എ - സി സി മുകുന്ദൻ

വലപ്പാട് : സെന്റ് സബാസ്റ്റ്യൻസ് ദേവാലയത്തിലെ പരിശുദ്ധ റൊസാരിയോ മാതാവിന്റെ 160 -ാം ദർശന തിരുനാളിന് ആശംസകൾ നേർന്ന് നാട്ടിക - എം എൽ എ - സി സി മുകുന്ദൻ പള്ളിയിലെത്തി.

ഇടവക വികാരി ഫാ.ബാബു അപ്പാടൻ, കൈക്കാരൻമാരായ ഷിജോ പുത്തൂർ, ബിജു എലുവത്തിങ്കൽ, പോൾ ചാലിശ്ശേരി, പി ആർ ഒ ഷാജി ചാലിശ്ശേരി എന്നിവർ ചേർന്ന് എം.എൽ.എയെ സ്വീകരിച്ചു.

സി പി ഐ ബ്രാഞ്ച് സെക്രട്ടറി കണ്ണൻ വലപ്പാട്, മഹിളാസംഘം സെക്രട്ടറി സീന കണ്ണൻ, ലോക്കൽ കമ്മറ്റി അംഗം കിഷോർ വാഴപ്പുള്ളി എന്നിവർ എം എൽ എ യോടൊപ്പം സൗഹൃദ സന്ദർശനത്തിൽ പങ്കെടുത്തു .

Related Posts