തൃപ്രയാർ ക്ഷേത്രനടയിലുള്ള അഗതി മന്ദിരത്തിൽ താമസിക്കുന്നവർക്കായി കൊവിഡ് ആന്റിജൻ പരിശോധന നടത്തി.
അഗതി മന്ദിരത്തിലെ താമസക്കാർക്ക് കൊവിഡ് ആന്റിജൻ പരിശോധന.

നാട്ടിക ഗ്രാമപ്പഞ്ചായത്തിന്റെയും നാട്ടിക കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ തൃപ്രയാർ ക്ഷേത്രനടയിലുള്ള അഗതി മന്ദിരത്തിൽ താമസിക്കുന്നവർക്കായി കൊവിഡ് ആന്റിജൻ പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. ആർ.ദിനേശൻ, മെമ്പർമാരായ സി.എസ്.മണികണ്ഠൻ, സുരേഷ് ഇയ്യാനി എന്നിവർ സന്നിഹിതരായിരുന്നു. മെഡിക്കൽ ഓഫീസർ ശീതൾ ചിത്തൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പി. ഹനീഷ്കുമാർ, പാലിയേറ്റീവ് നേഴ്‌സ് എൻ. പി. പ്രിയ, അംഗൻവാടി വർക്കർമാരായ ഷീജ എ. വി, ബിന്ദു എ. ഡി, ബിന്ദു ഗ്രേഷ്, ജ്യോതി എൻ. എ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.