നാട്ടിക പഞ്ചായത്ത് 14-ാം വാർഡ് നിറവ് കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷികോത്സവം നടത്തി
നാട്ടിക : ദീപാവലി ദിനത്തിൽ കാർഷിക ക്ലബ്ബ് പരിസരത്ത് നടത്തിയ ചടങ്ങ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എം ആർ ദിനേശൻ അദ്ധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ കെ ജ കുര്യാക്കോസ്, കൃഷി ഓഫീസർ എൻ വി ശുഭ എന്നിവർക്ക് സ്നേഹാദരം നൽകി. എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളെയും നാട്ടിക പഞ്ചായത്തിലെ അവാർഡ് ജേതാക്കളായ കർഷകരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ ആദരിക്കൽ ചടങ്ങ് നിർവ്വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ബിജോഷ് ആനന്ദൻ, നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു, പഞ്ചായത്തംഗങ്ങളായ നിഖിത രാധാകൃഷ്ണൻ, സി എസ് മണിക്കണ്ഠൻ, ഐഷാബി ജബ്ബാർ, പി വി സെന്തിൽ കുമാർ, ഗ്രീഷ്മ സുഖിലേഷ്, ലെനി നന്ദകുമാർ, രജീഷ പ്രദീപ് എന്നിവർ സംസാരിച്ചു. ഒരു വീട്ടിൽ ഒരാൾക്ക് തൊഴിൽ എന്ന ലക്ഷ്യത്തോടെയാണ് വാർഡിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. നിറവ് കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിന്റെ വാർഡിൽ പല ഭാഗങ്ങളിലായി 5 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്നത്.