കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് തുക കൈമാറിയത് .
നാട്ടിക ഫർക്ക റൂറൽ ബാങ്ക് , നാട്ടിക ഗ്രാമപഞ്ചായത്തിന് അമ്പതിനായിരം രൂപ നൽകി.
വലപ്പാട് :
റൂറൽ ബാങ്കിന്റെ പരിധിയിൽ വരുന്ന പത്ത് പഞ്ചായത്തുകൾക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹ അടുക്കളയിലേക്കുമായി ധനസഹായം നൽകുന്നതിന്റെ ഭാഗമായാണ് അമ്പതിനായിരം രൂപ നാട്ടിക ഗ്രാമ പഞ്ചായത്തിന് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ ബാങ്ക് പ്രസിഡണ്ട് ഐ കെ വിഷ്ണുദാസിൽ നിന്ന് തുക ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു, സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ ബി ഷൺമുഖൻ, കെ കെ സന്തോഷ്, ഐഷാബി ജബ്ബാർ, നികിത, അംഗങ്ങളായ സി എസ് മണികണ്ഡൻ, സുരേഷ് ഇയ്യാനി, സെന്തിൽകുമാർ, ഗ്രീഷ്മ, ബിന്ദു, പഞ്ചായത്ത് സെക്രട്ടറി ഷാബു തുടങ്ങിയവർ പങ്കെടുത്തു.ഇതോടൊപ്പം നാട്ടിക സി എഫ് എൽ ടി സി യിലേക്ക് ഒരു ലക്ഷം രൂപയും ബാങ്ക് സംഭാവന നൽകുന്നുണ്ട്.