നാട്ടിക ശ്രീ നാരായണ കോളേജിൽ പുസ്തകോത്സവം സമാപിച്ചു.

വായനാവാരത്തോടനുബന്ധിച്ച് നാട്ടിക ശ്രീ നാരായണ കോളേജിൽ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്നു വരുന്ന പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം പ്രശസ്ത കവി പി. എൻ. ഗോപികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലയാളം ഭാഷയും സാഹിത്യവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.ഭാഷ നമുക്കു നൽകുന്ന അറിവുകൾക്കൊപ്പം നാമെന്താണ് ഭാഷയ്ക്കു നൽകിയത് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശിക എഴുത്തുകാരുടെ രചനകൾക്ക് പ്രാമുഖ്യം നൽകി സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ അൻപതോളം പ്രാദേശിക എഴുത്തുകാർക്കൊപ്പം മാതൃഭൂമി, പുസ്‌തകപ്പുര എന്നീ പ്രസാധകരും പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. ജയ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യമത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു. പകുപ്പ് മേധാവി പ്രൊഫ. റെജി. വി എസ്, ആര്യ വിശ്വനാഥ്, ഡോ. ലെജ. വി. ആർ, നജീം എന്നിവർ സംസാരിച്ചു.

Related Posts