കേരളപ്പിറവി ആഘോഷമാക്കി നാട്ടിക ശ്രീ നാരായണ കോളേജ് മലയാള വിഭാഗം

ads banner.png

നാട്ടിക: കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് നാട്ടിക ശ്രീ നാരായണ കോളേജിൽ മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സാംസ്കാരിക ഘോഷയാത്രയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. തെയ്യം, പുലിക്കളി, മോഹിനിയാട്ടം, കളരിപ്പയറ്റ് തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെ രാവിലെ പത്തു മണിക്ക് കോളേജിൽ നിന്നാരംഭിച്ച ഘോഷയാത്ര പ്രിൻസിപ്പാൾ ഡോ. പി. എസ് ജയ ഫ്ലാഗ് ഓഫ് ചെയ്തു. നാട്ടിക, തൃപ്രയാർ ,പോളിടെക്നിക് റോഡ് വഴി 11 മണിയോടെ ഘോഷയാത്ര കോളേജ് കാമ്പസിൽ പര്യവസാനിച്ചു.മലയാള വിഭാഗം മേധാവി പ്രൊഫ.വി.എസ് റെജി, അധ്യാപകരായ ക്യാപ്റ്റൻ കെ.എസ് ലത, നജീം.വൈ, രമ്യ ജയൻ, അപർണ എം.ബി എന്നിവർ നേതൃത്വം നൽകി. തുടർന്ന് പൊതുവേദിയിൽ നടന്ന അനുമോദന സമ്മേളനത്തിൽ ക്യാപ്റ്റൻ.കെ.എസ് .ലത, പ്രൊഫ.വി.എസ് റെജി എന്നിവരെ പ്രിൻസിപ്പാൾ പൊന്നാടയണിയിച്ച്‌ ആദരിച്ചു.എം.എ മലയാളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി വിജയിച്ച അഖില.കെ.എ.യ്ക്കുള്ള ജിജിമോൾ സുധാകരൻ മെമ്മോറിയൽ ക്യാഷ് അവാർഡും വേദിയിൽ വെച്ച് നൽകി. ഉച്ചയ്ക്കുശേഷം ടാബ്ലോ മത്സരം, നാടോടി നൃത്തം, സംഘഗാനം, തിരുവാതിരകളി, ഒപ്പന ,നാടൻപാട്ട്, തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. ടാബ്ലോ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

Related Posts