ലോകത്തിന്റെ നെറുകയിൽ "നാട്ടു നാട്ടു"; മികച്ച ഗാനത്തിനുള്ള ഓസ്കാർ
ഡോൾബി : മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ അവാർഡ് നേടി രാജമൗലി സംവിധാനം ചെയ്ത അർഅർഅർ എന്ന ചിത്രത്തിലെ "നാട്ടു നാട്ടു" എന്ന ഗാനം. 'നാട്ടു നാട്ടു'വിലൂടെ വീണ്ടും സംഗീത വിഭാഗത്തിലെ ഓസ്കാർ ഇന്ത്യക്കാരുടെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്. എംഎം കീരവാണിയാണ് സംഗീതം. വരികൾ ചന്ദ്രബോസ്. കാല ഭൈരവയും രാഹുൽ സിപ്ലിഗാഞ്ചും ചേർന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഗോൾഡൻ ഗ്ലോബ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നാട്ടു നാട്ടു സ്വന്തമാക്കി കഴിഞ്ഞിരുന്നു.