ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പ്രകൃതി വാതകം; മരച്ചീനി ഇലയിൽ നിന്ന് ഇന്ധനവുമായ് ഗവേഷകർ

തിരുവനന്തപുരം : ഇന്ധനവില പ്രവചനാതീതമായി ഉയർന്നു താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മരച്ചീനി ഇലയിൽ നിന്നും വാഹനം ഓടിക്കുന്നതിനുള്ള പ്രകൃതിദത്ത ഇന്ധനം കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ. കീടനാശിനി നിർമാണത്തിന് ശേഷമുള്ള അവശിഷ്ടമാണ് പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. സി.എ ജയപ്രകാശും സംഘവും കണ്ടെത്തിയത്. 60% മീഥെയ്നും, 40% കാർബൺ ഡൈ ഓക്സൈഡും മരച്ചീനി ഇലയുടെ അവശിഷ്ടത്തിൽ നിന്ന് ലഭിക്കും. മെത്തനോജനസിസ് എന്ന ശാസ്ത്ര പ്രക്രിയയിലൂടെയാണ് വാതകം ഉത്പ്പാദിപ്പിക്കുന്നത്. ഒരു കിലോഗ്രാം മീഥെയ്ൻ ഉപയോഗിച്ച് 28 കിലോമീറ്റർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാം. സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.എം.എൻ. ഷീല, ഡോ.എൽ.എസ് രാജേശ്വരി, എൻ.ഐ.ഐ.എസ്.ടി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കൃഷ്ണകുമാർ, വിദ്യാർത്ഥികളായ ശ്രീജിത്ത്‌, ദൃശ്യ, ജോസഫ്, സിൻസി, ഉപകരണങ്ങൾ നിർമ്മിച്ച തൃശൂർ സ്വദേശി ഫ്രാൻസിസ്, മുംബൈ ഭാഭാ അറ്റൊമിക് റിസർച്ച് സെന്റർ, ഡൽഹി ഐ.ഐ.ടി യിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തിന്റെ വിജയമാണ് കണ്ടെത്തൽ.

Related Posts