ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി.

കൊടകര:

കൊടകരയിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. കൊടകര പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് ഞാറ്റുവേല ചന്ത തുടങ്ങിയത്. വിത്തും തൈകളും ഇവിടെ വിൽപനക്കായി തയ്യാറായിട്ടുണ്ട്. കൃഷിഭവനിൽ നടന്ന  പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സരിത രാജേഷ് നിർവഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജി രജീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി കെ മുകുന്ദൻ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന സത്യൻ, ദിവ്യ ഷാജു, 

ജോയി നെല്ലിശ്ശേരി, കൃഷി ഓഫീസർ സ്വാതി ലക്ഷ്മി, കൃഷി അസിസ്റ്റൻറ് സി വി ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts