കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നവകുമാരി പൂജയ്ക്കും നവരാത്രി പൂജയ്ക്കും സമാപനമായി
കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ ഒൻപത് ദിവസമായി നടന്നുവന്നിരുന്ന നവകുമാരി പൂജയും നവരാത്രി രാത്രി പൂജയ്ക്കും സമാപനമായി.
ഒക്ടോബർ ആറു മുതൽ പതിനഞ്ചു വരെ ചുറ്റുവിളക്ക്, നിറമാല, ദേവി ഭാഗവതസപ്താഹം തുടങ്ങിയ വിശേഷാൽ ചടങ്ങുകൾ ഉണ്ടായിരുന്നു. പത്താം ദിവസമായ വിജയദശമി ദിനത്തിൽ പുസ്തക പൂജയെടുപ്പും, തുടർന്ന് നിരവധി കുട്ടികളെ എഴുത്തിനിരുത്തി. പൂജകൾക്ക് ക്ഷേത്ര മേൽശാന്തി മനോജ് മുഖ്യകാർമികത്വം വഹിച്ചു. ഷിനോജ് ശാന്തി, രാം ഘോഷ് എന്നിവർ സഹകാർമികരായിരുന്നു. പരിപാടികൾക്ക് ക്ഷേത്രം ഭാരവാഹികളായ വി ആർ രാധാകൃഷ്ണൻ, വി കെ ശശിധരൻ, വി എസ് ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.