കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് നവ കുമാരിപൂജയോടെ സമാപനം

കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന നവരാത്രി ആഘോഷങ്ങൾ നവ കുമാരി പൂജയോടെ സമാപിച്ചു. സമാപനദിനമായ വിജയദശമി ദിവസം രാവിലെ ഗണപതിഹവനം, സരസ്വതി പൂജ, അഷ്ടോത്തര ജപം, നവ കുമാരി പൂജ, പുസ്തകം പൂജയെടുപ്പ്, കുട്ടികളെ എഴുത്തിനിരുത്തൽ, മാതൃപൂജ എന്നിവ നടന്നു തുടർന്ന് ഒരു ഭക്തൻ ദേവിക്ക് വഴിപാട് സമർപ്പിച്ച സാരികളും കസവു മുണ്ടുകളും ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. കുട്ടികളുടെ നൃത്താർച്ചനയും നടന്നു. ശ്രീ രാജരാജേശ്വരി ദേവിയെ കുമാരിക ,ത്രിമൂർത്തി ,കല്യാണി, രോഹിണി,കാളിക ,ചണ്ഡിക ,ശാംഭവി ,ദുർഗ , സുഭദ്ര എന്നീ ഭാവങ്ങളിൽ പത്തു വയസ്സിന് താഴെയുള്ള ബാലികമാരെ അണിയിച്ചു ഇരുത്തി നടത്തുന്നതാണ് കുമാരിപൂജ. പൂജകൾക്ക് ക്ഷേത്രം മേൽശാന്തി മനോജ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. പരിപാടികൾക്ക് ക്ഷേത്രം ഭാരവാഹികളായ വി.യു.ഉണ്ണികൃഷ്ണൻ, വി.ആർ രാധാകൃഷ്ണൻ, വി.കെ ഹരിദാസ്, വി.കെ ശശിധരൻ, വി.സി ഷാജി എന്നിവർ നേതൃത്വം നൽകി .

Related Posts