നവ്യ നായര്‍ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസിഡര്‍
ഗുരുവായൂര്‍: 'ശുചിത്വ നഗരം, ശുദ്ധിയുള്ള ഗുരുവായൂര്‍' പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ചലച്ചിത്ര താരം നവ്യ നായരെ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസിഡറായി തെരഞ്ഞെടുത്തു. നഗരസഭയുടെ ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും മാലിന്യ സംസ്‌കരണ പദ്ധതികളുടെ പ്രചരണത്തിനുമായാണ് അംബാസിഡര്‍ പ്രവര്‍ത്തിക്കുക. നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ചെയര്‍മാന്‍ എം കൃഷ്ണദാസ് പറഞ്ഞു.