ലോക്കൽ ട്രെയിനിൽ സഞ്ചരിച്ച് നവാസുദ്ദീൻ സിദ്ദിഖി; വൈറലായി വീഡിയോ

മുംബൈ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുന്ന ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തികച്ചും സാധാരണക്കാരനായി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്നതും പിന്നീട് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതുമായ വീഡിയോ, ആരാധകരിൽ ഒരാളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

"നവാസുദ്ദീൻ സിദ്ദിഖി മുംബൈ ലോക്കൽ ട്രെയിനിൽ, ഇതാ എൻ്റെ തൊട്ടു മുന്നിലുള്ള സീറ്റിൽ" എന്ന തലക്കെട്ടോടെയാണ് വീഡിയോ വന്നിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ട്രാക്ക് പാൻ്റ്സും ചുവന്ന ടീ ഷർട്ടുമാണ് താരത്തിൻ്റെ വേഷം. സൺ ഗ്ലാസ്സും വെളുത്ത നിറത്തിലുള്ള മാസ്കും വെച്ചിട്ടുണ്ട്.

നിമിഷങ്ങൾക്കുളളിൽ വൈറലായ വീഡിയോയെപ്പറ്റി നടൻ്റെ തന്നെ വിശദീകരണവും പിന്നീട് ഉണ്ടായി. താൻ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തു എന്നത് സത്യമാണ്. എ ബി പി യുടെ അഭിമുഖത്തിൽ പങ്കെടുക്കണമായിരുന്നു. നഗരത്തിലെ കുഴപ്പം പിടിച്ച ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനാണ് ട്രെയിനിൽ സഞ്ചരിക്കാൻ തീരുമാനിച്ചത്. മാസ്ക് വെയ്ക്കുന്നതിനാൽ അധികമാരുടേയും ശ്രദ്ധ ആകർഷിക്കാതെ യാത്ര ചെയ്യാൻ കഴിയുന്നതായി നടൻ പറഞ്ഞു.

Related Posts