നയൻതാരയും വിഗ്നേഷ് ശിവനും ഇന്ന് വിവാഹിതരായി
ചെന്നൈ: നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരായി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിൽ ഹൈന്ദവാചാര ചടങ്ങുകൾപ്രകാരമാണ് വിവാഹം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ലായിരുന്നു.
വിവാഹ ചിത്രങ്ങള്‍ പകര്‍ത്താന്‍ അതിഥികള്‍ക്കും അനുവാദമില്ല. വിവാഹ ചിത്രങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് വിഘ്‌നേഷ് നേരത്തെ അറിയിച്ചിരുന്നു. സ്വന്തം ട്വിറ്റരിലൂടെ വിവാഹ ചിത്രങ്ങൾ വിഘ്‌നേഷാണ് പങ്കുവെച്ചത്.