എണ്ണ അനുബന്ധ വ്യവസായ മേഖലയിലെ പ്രമുഖരായ എൻ ബി ടി സി ക്രിസ്മസ് പുതുവത്സര പരിപാടി സംഘടിപ്പിച്ചു


കുവൈറ്റ് : എണ്ണ അനുബന്ധ വ്യവസായ രംഗത്തെ മിഡിൽ ഈസ്റ്റിലെ പ്രമുഖ സ്ഥാപനമായ എൻ ബി ടി സി സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര പരിപാടിയിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. കുവൈറ്റ് കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ കെ ജി എബ്രഹാം അധ്യക്ഷത വഹിച്ചു .

ബാംഗ്ലൂർ ഡയോസിസ് മെട്രോപൊളിറ്റൻ ഡോ. എബ്രഹാം മാർ സെറാഫിം ഉദ്ഘാടനം നിർവഹിച്ച് ക്രിസ്മസ് സന്ദേശം നൽകി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രെട്ടറി ഡോ. വിനോദ് ഗെയ്ക്‌വാദ് , റെവ. മൈക്കൽ മെബോണ, റെവ. കെ സി ചാക്കോ , വര്ഗീസ് പുതുക്കുളങ്ങര തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. എൻ ബി ടി സി കലാകാരന്മാരുടെയും കുട്ടികളുടെയും നിരവധി പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു .