എൻബിടിസി കുവൈറ്റ് - ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കുവൈറ്റ് : എണ്ണ അനുബന്ധ വ്യവസായ രംഗത്തെ പ്രമുഖരായ എൻബിടിസി - ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . എൻബിടിസി മാനേജിങ് ഡയറക്ടർ കെ ജി എബ്രഹാം ഹെൽത്ത് കാർഡ് പ്രകാശനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡക്സ് മെഡിക്കൽ കെയറുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ വിവിധ തലങ്ങളിൽ ഉള്ള നിരവധി തൊഴിലാളികൾ പങ്കെടുത്തു. രാവിലെ 9 മുതൽ വൈകീട്ട് 4 വരെ നടന്ന ക്യാമ്പിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

കമ്പനിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന എൻബിടിസിയിലെ എല്ലാ ജീവനക്കാർക്കും വേണ്ടിയാണ് ഇത്തരത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് കമ്പനിയുടെ പ്രധാന ഉത്തരവാദിത്തമാണെന്നും മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മെഡ്-എക്‌സ് മെഡിക്കൽ കെയർ ഓപ്പറേഷൻസ് ജനറൽ മാനേജർ അനീഷ് മോഹനൻ, ഇൻഷുറൻസ് മാനേജർ അജയ് കുമാർ.വി എന്നിവരുടെ സാന്നിധ്യത്തിൽ എൻബിടിസി മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം, എൻബിടിസി - മെഡ്-എക്‌സ് പ്രിവിലേജ് കാർഡും ഫുൾ ബോഡി ഹെൽത്ത് പാക്കേജും പ്രകാശനം ചെയ്തു. പ്രിവിലേജ് കാർഡും ഫുൾ ബോഡി ഹെൽത്ത് പാക്കേജും വഴി എൻബിടിസി ജീവനക്കാർക്ക് വിവിധ മെഡിക്കൽ ചെക്കപ്പുകൾക്ക് പ്രത്യേക ആനുകൂല്യം വാഗ്ദാനം നൽകുന്നുണ്ട്. ജീവനക്കാരാണ് കമ്പനിയുടെ ഏറ്റവും വിലപ്പെട്ട സമ്പത്തെന്നും അവരുടെ ക്ഷേമം ഉറപ്പാക്കാനാണ് ഞങ്ങൾ ഈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് എൻബിടിസി കോർപ്പറേറ്റ് ഡയറക്ടർ (ഓപ്പറേഷൻസ്) കെ.എസ് വിജയചന്ദ്രൻ പറഞ്ഞു. ആരോഗ്യം വളരെ പ്രധാനമാണെന്നും ആരോഗ്യകരമായ ശീലങ്ങളിലൂടെ ആരോഗ്യകരമായ ജീവിത ശൈലി നയിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും
ഡയറക്ടർ ഷിബി എബ്രഹാം പറഞ്ഞു. എല്ലാ ജീവനക്കാർക്കിടയിലും ആരോഗ്യപരിപാലനത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ട്ടിക്കേണ്ടത് അത്യാവശ്യമാണെന്നാണ് കമ്പനിയുടെ വിശ്വാസമെന്ന് കോർപ്പറേറ്റ് അഡ്മിൻ & എച്ച്ആർ ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അഭിപ്രായപ്പെട്ടു. ഈ വർഷം തന്നെ മൂന്ന് ഘട്ടങ്ങളിലായി നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ ക്യാംപിന്റെ ആദ്യഘട്ടത്തിൽ, ജീവനക്കാരുടെ ഷുഗർ ലെവൽ, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, നേത്ര പരിചരണം എന്നിവ പരിശോധിച്ചു. മെഡ്-എക്‌സ് മെഡിക്കൽ കെയറിലെ വിദഗ്ധ ഡോക്ടർമാർ കൗൺസിലിംഗ് നൽകുകയും രോഗികൾക്ക് വിവിധ മരുന്നുകളും തുടർചികിത്സകളും നിർദ്ദേശിക്കുകയും ചെയ്തു.
