നാട്ടിക പ്രവാസി അസോസിയേഷൻ 'നെക്സാസ്' കൊവിഡ് 19 പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു
വലപ്പാട് പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ, സ്റ്റേഷൻ ഇൻചാർജ് സി ഐ സുമേഷിനു കൈമാറി ഉദ്ഘാടനം നിർവഹിച്ചു . നെക്സാസ് ജനറൽ സെക്രട്ടറി പി പി രാജു, ഭാരവാഹികളായ ഐ പി മുരളി, സന്തോഷ് വി ഡി, സുൽഫിക്കർ അലി, പവിത്രൻ, മണികണ്ഠൻ ഇ കെ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വെള്ളപ്പൊക്ക കാലത്തും, രണ്ടാം തരംഗത്തിലും നെക്സസ് നടത്തിയ പ്രവർത്തനങ്ങൾ പ്രസിഡണ്ട് എം ആർ ദിനേശൻ അനുസ്മരിച്ചു .
പോലീസ് സേനാംഗങ്ങൾക്ക് നൽകിയ പ്രതിരോധ സാമഗ്രികൾ സ്റ്റേഷൻ ഇൻ ചാർജ് സി ഐ സുമേഷ് ഏറ്റുവാങ്ങി. ചടങ്ങിന് സുൽഫിക്കറലി സ്വാഗതം പറഞ്ഞു. പോലീസ് ഓഫീസർ നൂറുദ്ദീൻ നന്ദി രേഖപ്പെടുത്തി .