നെക്സാസ് നാട്ടിക, കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു.
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാട്ടിക പ്രവാസി അസോസിയേഷൻ നെക്സാസ് ആരോഗ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഹെൽപ്പ് ഡെസ്ക് മുഖേന നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള (ആരോഗ്യ പ്രവർത്തകർ, ആശാവർകർമാർ എന്നിവർക്കുള്ള) കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു.സർജിക്കൽ മാസ്ക്, N95 മാസ്ക് സാനിറ്റൈസർ, പൾസ് ഓക്സി മീറ്റർ, എന്നിവയാണ് കൈമാറിയത്. നെക്സാസ് സെക്രട്ടറി പി പി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാട്ടിക എം എൽ എ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു . മെഡിക്കൽ ഓഫീസർ ഡോ.രാഖി ഉപകരണങ്ങൾ ഏറ്റൂ വാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു, മെഡിക്കൽ ഓഫീസർ ഡോ.രാഖി ആശംസകൾ അറിയിച്ച് സംസാരിച്ചു . ചടങ്ങിൽ നെക്സാസ് ജോയിന്റ് ട്രഷറർ മുരളി സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ്, വാർഡ് മെമ്പർ മാരായ കെ.കെ സന്തോഷ്, റസീന കാലിദ്, കെ.ആർ ദാസൻ, നെക്സാസ് ഭാരവാഹികളായ സന്തോഷ് വി ഡി , സുൽഫിക്കർ, മണികണ്ഠൻ, സി.ആർ.പവിത്രൻസാദിക്കലി, അനസ്, ഹരിഹരൻ, സതീശൻ, എന്നിവർ സന്നിഹിതരായിരുന്നു.