നീൽമണി ഫൂക്കന് ജ്ഞാനപീഠം

അസമീസ് കവിയും അധ്യാപകനുമായ നീൽമണി ഫൂക്കന് ജ്ഞാനപീഠ പുരസ്കാരം. ഫ്രഞ്ച് സിംബോളിസത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട മനോഹരമായ രചനകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തെ 1990-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

'കൊബിത' എന്ന പ്രശസ്ത രചനയ്ക്ക് 1981-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 'സൂര്യ ഹേനോ നാമി അഹേ ഈ നദിയേദി', 'മനസ് പ്രതിമ', 'ഫൂലി ഥക്ക സൂര്യമുഖി ഫുൽതോർ ഫാലേ', 'ഗുലാബി ജാമുർ ലഗ്ന' എന്നിവയാണ് ശ്രദ്ധേയമായ രചനകൾ. ജാപ്പനീസ്, യൂറോപ്യൻ കവിതകൾ അസമീസിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

Related Posts