ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് നീരജ് ചോപ്ര.

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോ ലോക റാങ്കിങ്ങിലും നേട്ടം.

ലോക അത്ലറ്റിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ 16-ാം റാങ്കിലായിരുന്ന താരം 1315 പോയന്റോടെ രണ്ടാം സ്ഥാനത്തേക്കുയർന്നു. 1396 പോയന്റുമായി ജർമനിയുടെ ജോഹന്നാസ് വെറ്ററാണ് ഒന്നാം സ്ഥാനത്ത്.

ഫൈനലിൽ 87.58 മീറ്റർ എറിഞ്ഞാണ് ചോപ്ര ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ ട്രാക്ക് ആന്റ് ഫീൽഡ് അത്ലറ്റെന്ന നേട്ടം സ്വന്തമാക്കിയത്. 2000-ലെ സിഡ്നി ഒളിമ്പിക്സിന് ശേഷം ഫൈനലിൽ സ്വർണ മെഡലിലേക്കുള്ള നാലാമത്തെ മികച്ച ദൂരമാണിത്.

Related Posts