ആദ്യ ഹിന്ദി ചിത്രം പൂർത്തിയായതിൻ്റെ ആഹ്ലാദം പങ്കുവെച്ച് നീരജ് മാധവ്

അമൃത ടി വി യിലെ സൂപ്പർ ഡാൻസർ പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് നീരജ് മാധവ്. ശാസ്ത്രീയമായി ഭരതനാട്യം അഭ്യസിച്ചിട്ടുള്ള നീരജ് കലാമണ്ഡലം സരസ്വതിയുടെയും മകൾ അശ്വതിയുടെയും ശിഷ്യനാണ്. കലാനിലയം ഉദയൻ നമ്പൂതിരിയുടെ കീഴിൽ ശാസ്ത്രീയമായി ചെണ്ടയും അഭ്യസിച്ചിട്ടുണ്ട്.

ബഡ്ഡി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടൻ ജീത്തു ജോസഫിൻ്റെ ദൃശ്യത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. തുടർന്ന് എബ്രിഡ് ഷൈൻ്റെ 1983-ലും സത്യൻ അന്തിക്കാടിൻ്റെ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലും അഭിനയിച്ചു. സപ്തമശ്രീ തസ്കരഃ, അപ്പോത്തിക്കിരി, ഒരു വടക്കൻ സെൽഫി, ജമ്നാ പ്യാരി, കുഞ്ഞിരാമായണം, മധുര നാരങ്ങ, കെ എൽ 10 പത്ത്, ചാർലി, അടി കപ്യാരേ കൂട്ടമണി, ഒരു മെക്സിക്കൻ അപാരത, പൈപ്പിൻ ചുവട്ടിലെ പ്രണയം തുടങ്ങിയവയാണ് നീരജിൻ്റെ ശ്രദ്ധേയമായ സിനിമകൾ.

ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത ഫാമിലി മാൻ എന്ന ജനപ്രിയ സീരീസിലൂടെ പാൻ ഇന്ത്യാ തലത്തിൽ നീരജ് ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. ആക്ഷൻ ഹീറോ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും നടൻ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ ആയുഷ്മാൻ ഖുരാനയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് താരം. ആക്ഷൻ ഹീറോയുടെ ഷൂട്ടിങ്ങ് പൂർത്തിയായെന്നും ഇത്തവണത്തെ ജന്മദിനം കൂടുതൽ ആഹ്ലാദകരമാണെന്നും നടൻ സോഷ്യൽ മീഡിയയിൽ കുറച്ചു.

Related Posts