കുവൈറ്റിൽ നീറ്റ് പരീക്ഷാകേന്ദ്രം അനുവദിച്ചു .
ദേശീയ എൻട്രൻസ് യോഗ്യത പരീക്ഷയായ നീറ്റിന് കുവൈറ്റിൽ പരീക്ഷാകേന്ദ്രം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് വിദേശത്ത് നീറ്റ് പരീക്ഷാകേന്ദ്രം. കൊവിഡ് വ്യാപനം മൂലം ഉണ്ടായ യാത്ര നിയന്ത്രണങ്ങൾ കാരണം ഇന്ത്യക്കാരായ നിരവധി വിദ്യാർഥികളാണ് പരീക്ഷയുമായി ബന്ധപ്പെട്ട് ആശങ്കാകുലരായിരുന്നത്. അതെ സമയം വിഷയത്തിൽ ഊർജ്ജിതമായി ഇടപെട്ട ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്റെ ശ്രമഫലമായാണ് നീറ്റ് പരീക്ഷാകേന്ദ്രം കുവൈറ്റിൽ അനുവദിച്ചത് . ഇതോടെ വർഷങ്ങളായി കുവൈറ്റ് പ്രവാസികൾ ആയ രക്ഷിതാക്കൾ ഉയർത്തിയിരുന്ന പ്രധാന ആവശ്യമാണ് നിറവേറിയത് . ഈ വർഷം ആദ്യത്തില്‍ ജെ ഇ ഇ പരീക്ഷയും കുവൈറ്റിൽ നടത്തിയിരുന്നു. മിഡിൽ ഈസ്റ്റ് വിദ്യാർത്ഥികൾക്കായി കുവൈറ്റിൽ മാത്രമാണ് പരീക്ഷ കേന്ദ്രം അനുവദിച്ചത്.