നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
തൃശൂർ: തൃശൂർ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 'ജവഹർലാൽ നെഹ്റു ജയന്തിയും നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷവും അയ്യന്തോൾ കോസ്ററ് ഫോർഡ് ഹാളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. സർവ്വോദയ ട്രസ്റ്റ് ചെയർമാൻ എം.പീതാംബരൻ മാസ്റ്റർ ജവഹർലാൽ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. റിലേഷൻഷിപ്പ് ഫൗണ്ടേഷൻ ഡയറക്ടർ എസ് സതീശ് നെഹ്റു യുവകേന്ദ്ര മുൻ വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിംഗ്, ജില്ലാ യൂത്ത് ഓഫീസർ സി.ബിൻസി. ഒ. നന്ദകമാർ,സി ടി സബിത, അഡ്വ.റീന ജോൺ, വറീത് തരകൻ, സന്തോഷ് ദേശമംഗലം, കെ ആർ ശ്രീജിത്ത്, എം എസ് അശ്വതി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ യുവജന സന്നദ്ധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.