ദേശീയ യുവജന ദിനത്തിൽ തൃശൂർ ജനറൽ ആശുപത്രിയിൽ നെഹ്റു യുവകേന്ദ്ര രക്തദാനം നടത്തി

ദേശീയ യുവജന ദിനമായ 12 മുതൽ 19 വരെ സംഘടിപ്പിക്കുന്ന ദേശീയ യുവജനവാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്ര വോളണ്ടിയർമാരും യുവജന ക്ലബ് പ്രവർത്തകരും തൃശൂർ ജനറൽ ആശുപത്രിയിൽ രക്തദാനം നടത്തി. ഭാരതസ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുന്ധിച്ച് രാജ്യവ്യാപകമായി നടത്തുന്ന ആസാദി കാ അമൃത് മഹാത്സവത്തിന്റെ ഭാഗമായി 50 യുവതി യുവാക്കൾ രക്തം ദാനം ചെയ്തു. തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജീ ഗോപൻ ഉദ്ഘാടനം ചെയ്തു തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് അധ്യക്ഷയായി. കോർപ്പറേഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ്, തൃശൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. റീത്ത കെ പി, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി ബിൻസി, അബി കൃഷ്ണൻ എന്നിവർ സംസാരിച്ചു.