യുട്യൂബ് സിഇഒ സ്ഥാനത്ത് ഇനി ഇന്ത്യൻ വംശജൻ നീൽ മോഹൻ
വാഷിങ്ടണ്‍: ഇന്ത്യൻ വംശജൻ നീൽ മോഹൻ ഇനി യൂട്യൂബ് സിഇഒ. യൂട്യൂബ് മേധാവി സ്ഥാനത്തെ ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നീലിനെ സിഇഒ ആയി പ്രഖ്യാപിച്ചത്. നീൽ മോഹൻ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്ട് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. 2008ൽ ആണ് നീൽ മോഹൻ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്ട് ഓഫീസറായി ചുമതലയേറ്റത്. മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്‌സ് എന്നീ കമ്പനികളിലും നീൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.