തൃശൂർ സ്വദേശി ഗോപിനാഥ് വന്നേരിക്ക് പുതിയ നിയോഗം

ബംഗളുരു: സോഷ്യൽ ജസ്റ്റിസ് ഫോർ ഇന്റർനേഷണൽ സിവിൽ കൌൻസിൽ ആൻഡ് നാഷണൽ ആന്റി ക്രൈയിം ആൻഡ് ഹുമൺ റൈറ്റ്സ് കൌൺസിൽ ഓഫ് ഇന്ത്യയുടെ,കർണാടക സംസ്ഥാന പ്രസിഡന്റായി ഗോപിനാഥ് വന്നേരി ചുമതലയേറ്റു

പശ്ചിമ ബംഗാളിലെ ഷില്ലിഗുറിയിൽ നടന്ന ചടങ്ങിൽ നേഷ്ണൽ ചെയർമാൻ ദിവാസ് ലാമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആണ് ചുമതല ഏറ്റെടുത്തത് .

കേരളത്തിന്റെ ഇൻചാർജ് എന്ന അധിക ചുമതലകൂടി ഗോപിനാഥ് വന്നേരിക്കു നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി ദിവാസ് ലാമ അറിയിച്ചു . കെ എ ഹംസയാണ് കേരള ചീഫ് കോർഡിനേറ്ററായി നിയമിതനായത് .ചടങ്ങിൽ സംഘടനാ തലത്തിലുള്ള നിരവധിപേർ പങ്കെടുത്തു.

തൃശൂർ വലപ്പാട് സ്വദേശി ആയ ഗോപിനാഥ് വന്നേരി സാമൂഹിക സാംസ്‌കാരിക രംഗത്ത് നിരവധി പ്രവർത്തനങ്ങളിൽ ജനകീയമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വമാണ് . കുടുംബമായി ബംഗളുരുവിൽ സ്ഥിരതാമസം ആണെങ്കിലും നാടുമായി അഭേദ്യ ബന്ധം പുലർത്തുന്ന അദ്ധേഹം നാട്ടിലെ പൊതു പ്രവർത്തന രംഗത്തും സജീവമാണ്.

Related Posts