തിരുവനന്തപുരത്ത് നവജാത ശിശു വില്‍പന
By NewsDesk

തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തി. ഈ മാസം ഏഴിന് പ്രസവിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപ വാങ്ങിയാണ് വിറ്റത്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയിൽ നിന്ന് കുട്ടിയെ പൊലീസ് വീണ്ടെടുത്തു. വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറഞ്ഞു.