അനുമതിയില്ലാതെ പരസ്യമായി ഒരാളുടെ ചിത്രങ്ങൾ എടുത്താൽ തടവും പിഴയും
യുഎഇയിൽ പുതിയ സൈബർ ക്രൈം നിയമം; ജനുവരി 2 മുതൽ
യുഎഇ: പുതിയ സൈബർ ക്രൈം നിയമം അനുസരിച്ച് യുഎഇയിൽ പൊതുസ്ഥലത്ത് ഒരാളുടെ ചിത്രത്തിൽ ക്ലിക്ക് ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അനുമതിയില്ലാതെ പരസ്യമായി ഒരാളുടെ ചിത്രങ്ങൾ എടുത്താൽ ആറുമാസം തടവോ, 150,000 മുതൽ 500,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. യുഎഇയിലെ ഈ പരിഷ്കരിച്ച സൈബർ കുറ്റകൃത്യ നിയമം വളർന്നുവരുന്ന ഡിജിറ്റൽ യുഗത്തിൽ പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ സംരക്ഷണം നൽകും. 2022 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങളിൽ , ബാങ്കുകൾ , മാധ്യമങ്ങൾ , ആരോഗ്യം , സയൻസ് മേഖലകളിലെ ഡാറ്റാ സിസ്റ്റങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നത് പോലുള്ള ചില കുറ്റകൃത്യങ്ങൾക്കും കടുത്ത ശിക്ഷകൾ നൽകുന്നു .