കോതകുളം ബീച്ചിൽ പുതിയ ഫിഷിങ്ങ് ഹാർബർ ഇൻവെസ്റ്റിഗേഷൻ ടീം സ്ഥലപരിശോധന നടത്തി

തൃശ്ശൂർ : വലപ്പാട് ഗ്രാമപഞ്ചായത്തിലെ കോതകുളം ബീച്ചിൽ പുതിയ ഫിഷിങ്ങ് ഹാർബർ നിർമ്മിക്കുന്നതിനായി പ്രാഥമിക പഠനം നടത്തുന്നതിന് ഇൻവെസ്റ്റിഗേഷൻ വകുപ്പ് കോഴിക്കോട് അസിസ്റ്റന്റ് എക്സ്സിക്യൂട്ടീവ്‌ എഞ്ചിനീയർ തെഹസീന്റെ നേതൃത്വത്തിലുള്ള എഞ്ചിനീയറിങ്ങ് വിഭാഗം സ്ഥലപരിശോധന നടത്തി.

കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ കൂടിയായ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഫിഷറീസ് ഹാർബർ എഞ്ചിനീയറിങ്ങ് അന്വേഷണ, ഗവേഷണ പ്രവർത്തനങ്ങൾ അരംഭിക്കുകയാണ്. പദ്ധതി നടപ്പിലാക്കുന്നതിന്ന് പാരിസ്ഥിതികാഘാത പഠനവും, സാമൂഹ്യഘാത പഠനവും നടത്തേണ്ടതുണ്ട്.

പഠനസംഘത്തോടെപ്പം അസി. എഞ്ചിനീയർ ഡാരിയസ് പോൾ, (ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പ് ചേറ്റുവ ഹാർബർ ) അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പാവന, അസി. എഞ്ചിനീയർ. സജീവൻ, നാട്ടിക എം എൽ എ യുടെ പ്രതിനിധിയായി പി എ മസൂദ് കെ വിനോദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിജോഷ് ആനന്ദൻ, മല്ലിക ദേവൻ, പഞ്ചായത്ത് മെമ്പർ പ്രഹർഷൻ, എ ജി സുഭാഷ്, തോമസ് മാഷ്, മധുസൂധനൻ , രാമദാസ്, സഹദേവൻ, ലോഹിതാക്ഷൻ പള്ളത്ത്, നകുലൻ നെടിയിരിപ്പിൽ, കണ്ണൻ വലപ്പാട്, മുബീഷ് പനക്കൽ, കിഷോർ വാഴപ്പുള്ളി, ഷെമീർ യു ഐ എന്നിവർ പങ്കെടുത്തു

Related Posts