കൊരട്ടി ഗാന്ധിഗ്രാമം ത്വക്ക് രോഗാശുപത്രിക്ക് പുതിയ ഐ പി ബ്ലോക്ക് നിര്‍മിക്കും
കൊരട്ടി: കൊരട്ടി ഗവ.ത്വക്ക് രോഗാശുപത്രിയില്‍ പുതിയ ഐ പി ബ്ലോക്ക് വരുന്നു. ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. നബാര്‍ഡിന്റെ സഹായത്തോടെ 17 കോടി രൂപ വകയിരുത്തിയാണ് പുതിയ ഐ പി ബ്ലോക്ക് നിര്‍മാണം പൂര്‍ത്തീകരിക്കുക.
പദ്ധതിയുടെ നിര്‍മാണ പൂര്‍ത്തീകരണത്തിനായി നിശ്ചയിച്ചിരിക്കുന്ന 27 മാസക്കാലയളവില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആകുമെന്ന് എം എല്‍ എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്‌മണ്യന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ലതാ സുരേഷ്, പഞ്ചായത്തംഗങ്ങളായ വര്‍ഗീസ് പയ്യപ്പിള്ളി, ബിജോയ് പെരേപ്പാടാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.