തളിക്കുളം ജി എം എൽ പി സൗത്ത് സ്കൂളിന് പുതിയ പാചകപ്പുര

തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്തിലെ ജി എം എൽ പി സൗത്ത് സ്കൂളിന് മുൻ എം പി സി എൻ ജയദേവൻ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജി എം എൽ പി സൗത്ത് സ്കൂൾ എച്ച് എം ഉദയ രശ്മി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, വൈസ് പ്രസിഡണ്ട് അനിത പി കെ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, ഷിജി സി കെ, ജീജ രാധാകൃഷ്ണൻ, ബി ആർ സി കോഡിനേറ്റർ ഷീബ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർ കെ കെ സൈനുദ്ദീൻ നന്ദി രേഖപ്പെടുത്തി .

Related Posts