പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പ നയം
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. മുഖ്യപലിശനിരക്കുകളില്‍ മാറ്റമില്ല. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പകള്‍ക്കുള്ള പലിശനിരക്കായ റിപ്പോ നാലുശതമാനമായും റിസര്‍വ് ബാങ്കിലുള്ള നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യപ്പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂടുന്നതും സവാളയുടെ വില ഉയരുന്നതും റിസര്‍വ് ബാങ്ക് നിരീക്ഷിച്ചുവരികയാണ്. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.