പടിയം സ്പോർട്സ് അക്കാദമിക്ക് പുതിയ ഭാരവാഹികൾ
അന്തിക്കാട് : ഒരു വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പടിയം സ്പോർട്സ് അക്കാദമിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞദിവസം ചേർന്ന വാർഷിക പൊതു യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡണ്ട് ഷിബു പൈനൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ അജയൻ കൊച്ചത്ത് അധ്യക്ഷനായി. സെക്രട്ടറി രമേശ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സജിത്ത് കണക്ക് അവതരണം നടത്തി. തുടർന്ന് അക്കാദമിയുടെ കഴിഞ്ഞ കമ്മിറ്റിയുടെ നല്ല പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ചർച്ച ചെയ്തുകൊണ്ട് എക്സിക്യൂട്ടീവ് അംഗങ്ങളായ ദിനേശ് മാസ്റ്റർ, സി വി സാബു, റെജിലാൽ, അരുൺ ദർശന എന്നിവർ സംസാരിച്ചു.
ഇക്ബാൽ മുറ്റിച്ചൂർ ( പ്രസിഡണ്ട് ), റിനീഷ് ചന്ദ്രൻ കൊച്ചത്ത് (സെക്രട്ടറി), സുമേഷ് അപ്പുകുട്ടൻ (ട്രഷറർ), ബൈജു തിണ്ടിയിൽ (വൈസ് പ്രസിഡണ്ട്), പ്രദീപ് പടിയത്ത് (ജോയിന്റ് സെക്രട്ടറി), ഷിബു പൈനൂർ (ഓഡിറ്റർ) എന്നിവരാണ് ഭാരവാഹികൾ. പ്രധാന ഭാരവാഹികൾക്കു പുറമേ 29 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.