ചെറുവാൾ ജനത എൽപി സ്കൂളിന് പുതിയ ടോയ്ലറ്റ് ബ്ലോക്ക്

നെന്മണിക്കര: കൊടകര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ജനത എൽപി സ്കൂളിന് പുതിയ ടോയ്ലറ്റ് ബ്ലോക്ക്. ബ്ലോക്കിന്റെ ഉദ്ഘാടനം എം എൽ എ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ബൈജു അധ്യക്ഷത വഹിച്ചു. സർക്കാരിന്റെ പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് ഗ്രാന്റിൽ നിന്നും 5  ലക്ഷം രൂപ വകയിരുത്തിയാണ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വിദ്യാലയത്തിലെ 150 ഓളം വരുന്ന കുട്ടികൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റ് ബ്ലോക്കാണ് ഒരുക്കിയിരിക്കുന്നത്.  22.68 ചതുരശ്രമീറ്റർ തറ വിസ്തീർണ്ണത്തിൽ നിർമ്മിച്ച ബ്ലോക്കിൽ ഒരു ടോയ്‌ലറ്റും രണ്ടു യൂറിനലുകളും വാഷ് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്. അസിസ്റ്റന്റ് എൻജിനീയർ സിന്ധു കൃഷ്ണ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Posts