തളിക്കുളം ലയൺസ് ക്ലബ്ബിൽ പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും, ക്രിസ്തുമസ്സ് പുതുവത്സരാഘോഷവും നടത്തി
തൃശൂർ: തളിക്കുളം ലയൺസ് ക്ലബ്ബിൽ പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും, ക്രിസ്തുമസ്സ് പുതുവത്സരാഘോഷവും അൽഫ പാലിയേറ്റീവിന് ഡയാലിസിസ് കിറ്റുകളുടെ വിതരണവും നടത്തി. ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണ്ണർ സുഷമ നന്ദകുമാർ നിർവ്വഹിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിലും സേവന സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് ലയൺസ് അംഗളെന്ന് ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണ്ണർ സുഷമ നന്ദകുമാർ അഭിപ്രായപ്പെട്ടു. ലയൺസ് ക്ലബ്ബ് മുൻ പ്രസിഡൻറുമാരും അംഗങ്ങളുമായ ഇ കെ വിശ്വംഭരൻ, ടി കെ ജയദേവൻ, എം കെ സുരേഷ്, കെ എം മദനകുമാർ, എം ജി മഹാജൻ, മോളി ജോസ് താടിക്കാരൻ എന്നിവരുടെ ഫോട്ടോ അനാഛാദനം സുഷമ നന്ദകുമാർ നിർവ്വഹിച്ചു. എടമുട്ടം ആൽഫ പെയിൻ പാലിയേറ്റീവിലെ രോഗികൾക്ക് ഡയാലിസ് കിറ്റ് വിതരണത്തിന് 24000 രൂപയുടെ ചെക്ക് ഹാപ്പിനെസ്സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. ജോയിക്ക് സുഷമ നന്ദകുമാർ നൽകി. പ്രസിഡണ്ട് ആർ ഐ എം സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം ജി ശ്രീവത്സൻ, ടി കെ ഷൺമുഖൻ ,റീജയൺ ചെയർപേഴ്സൺ എ പി രാമകൃഷ്ണൻ, സോൺ ചെയർപേഴ്സൺ പി കെ കബീർ, പി കെ.ഭരതൻ, സി കെ അശോകൻ, ജോസ് താടിക്കാരൻ, എ എസ് തിലകൻ, അഡ്വ. സീസർ അറക്കൽ, വാടാനപ്പള്ളി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പീതാംബരൻ, സുരേഷ് കരുൺ, പി എം അഷറഫ്, പി കെ തിലകൻ, ടി എൻ സുഗുതൻ എന്നിവർ പ്രസംഗിച്ചു.