ട്വന്റി 20 ലോകകപ്പ് സെമിയിൽ കടന്ന് ന്യൂസീലൻഡ്; സെമിയിൽ കടക്കുന്ന ആദ്യ ടീം
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി ന്യൂസിലൻഡ്. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് 1 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ 168 റൺസിന് ഒതുങ്ങിയതോടെയാണ് ന്യൂസിലൻഡ് സെമിയിലെത്തിയത്. ന്യൂസിലൻഡിന്‍റെ നെറ്റ് റൺ റേറ്റ് മറികടക്കാൻ ഓസ്ട്രേലിയക്ക് കുറഞ്ഞത് 185 റൺസെങ്കിലും നേടണമായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായാണ് കിവീസ് സെമിയിലെത്തുന്നത്. +2.113 എന്ന മികച്ച നെറ്റ് റൺറേറ്റാണ് കിവീസിനുണ്ടായിരുന്നത്. വെള്ളിയാഴ്ച അയർലൻഡിനെ 35 റൺസിന് തോൽപ്പിച്ച് ന്യൂസിലൻഡ് സെമി ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്‍റെ മികച്ച പ്രകടനത്തോടെ ന്യൂസിലൻഡിന്‍റെ നെറ്റ് റണ്‍റേറ്റ് മറികടക്കുക ഇനി മറ്റ് ടീമുകൾക്ക് അസാധ്യമാണ്.