ഇന്ത്യയുടെ പത്തുപേരെയും പുറത്താക്കി ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് ചരിത്രത്തിലേക്ക്

മുംബൈ: മുംബൈ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒരു ഇന്നിങ്സില്‍ പത്തു വിക്കറ്റ് നേട്ടവുമായി ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍.ടെസ്റ്റ് ക്രിക്കറ്റില്‍ 1956 ല്‍ ഇംഗ്ലണ്ടിന്റെ ജിം ലേക്കറിനും 1999ല്‍ അനില്‍‌ കുംബ്ലെയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമാറ്റത്തെ കളിക്കാരനാണ് അജാസ്.

മായങ്ക് അഗർവാളും ശുഭ്മൻ ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ 80 റൺസിൻ്റെ മികച്ച തുടക്കമാണ് ഇന്ത്യക്കു നൽകിയത്. ഗില്ലിനെ റോസ് ടെയ്‌ലറുടെ കൈകളിലെത്തിച്ച അജാസ് ചരിത്രത്തിലേക്കുള്ള തുടക്കമിട്ടു. തൻ്റെ അടുത്ത ഓവറിൽ പൂജാരയെയും കോലിയെയും പൂജ്യത്തിനു പുറത്താക്കിയ അജാസ് ഇന്ത്യയെ ഞെട്ടിച്ചു. 4 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിൽ ഇന്ന് രണ്ടാം ദിനം കളി ആരംഭിച്ച ശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ സാഹ (27) യുടെ വിക്കറ്റ് എടുത്തുകൊണ്ടാണ് അജാസ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.ഇന്ത്യൻ ബൗളർ സിറാജ് അജാസിൻ്റെ 10ആം വിക്കറ്റായി മടങ്ങിയതോടെ ഒരു ഇന്നിങ്സില്‍ പത്തു വിക്കറ്റ് നേടുന്ന മൂന്നാമത്തെ കളിക്കാരനായി ചരിത്രമിട്ടു. മായങ്ക് അഗർവാളിന്റെ സെഞ്ചുറി മികവിൽ ഇന്ത്യ 325 റൺസ് നേടി.

Related Posts