വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന വാർത്ത വസ്തുതാവിരുദ്ധം; കെ എസ് ഇ ബി
സംസ്ഥാനത്ത് 2022 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായ വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും അത്തരത്തിൽ ഒരു തീരുമാനം നിലവിൽ കൈകൊണ്ടിട്ടില്ലെന്നും കെഎസ്ഇബി അറിയിച്ചു.
റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്ത ഭേദഗതി പ്രകാരം ലഭിക്കേണ്ട വർധന മാത്രമാണ് കെഎസ്ഇബി ശുപാർശ ചെയ്യാറുള്ളതെന്നും ശുപാർശയുടെ അടിസ്ഥാനത്തിൽ പൊതു ഹിയറിംഗ് നടത്തി ജുഡീഷ്യൽ പ്രക്രിയ പ്രകാരമാണ് നിരക്ക് വർദ്ധനവിന് അംഗീകാരമാകുകയെന്നും റെഗുലേറ്ററി കമ്മീഷന് കെഎസ്ഇബിയുടെ ശുപാർശ 2021 ഡിസംബർ 25 ഓടെ മാത്രമാകും നൽകുകയെന്നും കെഎസ്ഇബി വ്യക്തമാക്കി.നിലവിൽ പ്രചരിക്കുന്ന വാർത്തകൾ നടക്കാനിരിക്കുന്ന താരിഫ് നിർണയ പ്രക്രിയ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങൾ മാത്രമാണെന്നും കെഎസ്ഇബി വിശദീകരിച്ചു.