വലപ്പാട് ഞാറ്റുവേല ചന്ത 2022 സംഘടിപ്പിച്ചു

വലപ്പാട് ഗ്രാമ പഞ്ചായത്തും സംസ്ഥാന കൃഷി വകുപ്പും കുടുംബശ്രീയും സഹകരണ ബാങ്കുകളും വ്യാപാരി വ്യവസായികളും സംയുക്തമായി ഞാറ്റുവേല ചന്ത 2022 സംഘടിപ്പിച്ചു. നാട്ടിക നിയോജക മണ്ഡലം എം എൽ എ സി സി മുകുന്ദൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.. വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് മുഖ്യാഥിതി ആയിരുന്നു. വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്, തളിക്കുളം ബ്ലോക്ക്‌ പ്രതിനിധികളായ

മല്ലിക ദേവൻ, ഷൈൻ സി ആർ, വസന്ത ദേവലാൽ, ഇ പി അജയഗോഷ്, ഷൈൻ നേടിയിരിപ്പിൽ, മറ്റു ജനപ്രതിനിധികൾ, സി ഡി എസ് ചെയർപേഴ്സൺ സുനിത ബാബു,പി എസ് ഷജിത്ത്, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ , രാഷ്ട്രീയം പാർട്ടിയുടെ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, എ ഡി സി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. സംഘടക സമിതി ജനറൽ കൺവീനർ ഇ കെ തോമസ് മാസ്റ്റർ സ്വാഗതവും കൃഷി ഓഫീസർ ഫാജിത റഹ്മാൻ നന്ദിയും പറഞ്ഞു. തുടർന്ന് എടമുട്ടം നാട്യേശ്വര കലാക്ഷേത്രയുടെ കലാപരിപാടികൾ നടന്നു.

Related Posts