വലപ്പാട് ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
വലപ്പാട് ഗ്രാമ പഞ്ചായത്തിന്റെയും വിവിധ സ്ഥാപനങ്ങളും സംയുക്തമായി 2022 ജൂലൈ 2,3,4,5 തിയ്യതികളിൽ വലപ്പാട് ചന്തപ്പടിയിൽ വെച്ച് നടത്തുന്ന ഞാറ്റുവേല ചന്തയുടെ വിളംബര ജാഥ മായ കോളേജ് നേച്ചറൽ ക്ലബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. കോളേജിലെ നേച്ചറൽ ക്ലബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക്, മെമ്പർമാരായ ജോതിരവീന്ദ്രൻ , ഇ പി അജയഘോഷ്, ബി കെ മണിലാൽ, പ്രഹർഷൻ കെ കെ, മണി ഉണ്ണികൃഷ്ണൻ, സി ഡി എസ് ചെയർ പേഴ്സൺ സുനിതാ ബാബു, ജനറൽ കൺവീനർ ഇ കെ തോമസ് മാസ്റ്റർ, വർക്കിംഗ് ചെയർമാൻ പി എസ് ഷജിത്ത്, മോഹനൻ മാസ്റ്റർ എന്നിവർ നേതൃത്യം കൊടുത്തു തുടർന്ന് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും നാടൻ പാട്ട് നൃത്താവിഷ്ക്കരണവും നടന്നു.