ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ്

ഇന്ത്യൻ സൈനികരെ ലക്ഷ്യം വച്ച് നടത്തിയ പൂഞ്ച് ഭീകരാക്രമണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസി എൻഐഎയുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുന്നു. ജമ്മു കശ്മീരിൽ ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഇരട്ട അതിർത്തി ജില്ലകളായ രജൗരി, പൂഞ്ച് എന്നിവിടങ്ങളിലും തെക്കൻ, മധ്യ കശ്മീരിലും തെരച്ചിൽ തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

പൂഞ്ചിൽ അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് ശേഷമാണ് എൻഐഎ നടപടി. രണ്ട് ഗ്രൂപ്പുകളിലായെത്തിയ ഏഴ് മുതൽ എട്ട് വരെ ഭീകരർ ഏപ്രിൽ 20ന് ആർമി ട്രക്കിന് നേരെ ആക്രമണം നടത്തിയെന്നാണ് കരുതുന്നത്. രാഷ്ട്രീയ റൈഫിൾസ് സംഘടിപ്പിക്കുന്ന ഇഫ്താറിനായി ഭിംബർ ഗലി ക്യാമ്പിൽ നിന്ന് സാംജിയോട്ടെ ഗ്രാമത്തിലേക്ക് പഴങ്ങളും പച്ചക്കറികളും മറ്റ് സാധനങ്ങളും കയറ്റി വരികയായിരുന്ന ട്രാക്കിനു നിറയാൻ ആക്രമണം ഉണ്ടായത്.

പ്രദേശവാസികളുടെ പിന്തുണയോടെയാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു. ഇതുവരെ ഇരുന്നൂറിലധികം പേരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷൻ തുടരുകയാണെന്നും ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.

Related Posts