അൽ അൻസാരി എക്സ്ചേഞ്ച് കുവൈറ്റ് മണി ഫിയസ്റ്റ നറുക്കെടുപ്പിൽ നൈജീരിയൻ സ്വദേശി ഒന്നാം സമ്മാനം നേടി
കുവൈറ്റിലെ ധന വിനിമയ രംഗത്തെ ഏറ്റവും പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ അൽ അൻസാരി എക്സ്ചേഞ്ചിൽ ഉപഭോക്തക്കൾക്കായി ഏർപ്പെടുത്തിയ പ്രതിമാസ നറുക്കെടുപ്പിലെ വിജയികളെ തെരഞ്ഞെടുത്തു. മാർച്ച് 20 മുതൽ ജൂൺ 20 വരെയുള്ള പ്രചാരണ കാലയളവിൽ അൽ അൻസാരി എക്സ്ചെഞ്ച് വഴി നാട്ടിലേക്ക് പണമയച്ചവരിൽ നിന്നുള്ള നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ മൂവായിരം ദിനാറിനു നൈജീരിയൻ സ്വദേശി ലത്തീഫ് അദ്ദേബിയി ഫെറ്റുഗ അർഹനായി. കഴിഞ്ഞ മൂന്നു മാസത്തെ പ്രതിമാസ നറുക്കെടുപ്പിലെ വിജയികളായ 24 പേർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു .മെഗാ സാമ്മാനം ഉൾപ്പെടെ പ്രതിമാസം 8 പേർ വീതം ആകെ 25 പേരെയാണു വിജയികളായി തെരഞ്ഞെടുത്തത്.ഇത് പ്രകാരം 3 പേർക്ക് 250 ദിനാറിന്റെയും 6 പേർക്ക് 100 ദിനാറിന്റെയും 15 പേർക്ക് 50 ദിനാറിന്റെയും സമ്മാനങ്ങൾ വിതരണം ചെയ്തു .കുവൈറ്റ് മില്ലേനിയം ഹോട്ടലിൽ നടന്ന ചടങ്ങിൽ അൽ അൻസാരി എക്സ്ചെഞ്ച് ജനറൽ മേനേജർ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഫൈനാൻസ് മേനേജർ റിങ്കേഷ് സുഖ്വനി സ്വാഗതവും സെയിൽസ് വിഭാഗം മേധാവി ഫ്രഡ്രിക് നിർമൽ നന്ദിയും രേഖപ്പെടുത്തി.