' അർജന്റീന' പുട്ടുമായി നിമഗിരി
ദോഹ: മെസ്സി ലോകകപ്പ് ഉയർത്തിയതിന്റെ ആഘോഷത്തിലാണ് അർജന്റീന ആരാധകർ. ലോകമൊട്ടുക്കുള്ള ആഘോഷങ്ങൾക്കൊപ്പം പ്രവാസലോകത്തും അർജന്റീന ആരാധകരുടെ ആഘോഷങ്ങൾ തകർക്കുകയാണ്. ഖത്തറിലെ ഒരു കൂട്ടം അർജന്റീന ആരാധകരുടെ നിർദ്ദേശപ്രകാരം ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ള അബ്ബിസ് കഫേയിലെ ജീവനക്കാരനായ നിമഗിരി തയ്യാറാക്കിയ ‘അർജന്റീന പുട്ട്' ആണ് ശ്രദ്ധേയമായിരിക്കുന്നത്. അർജന്റീന ജേഴ്സിയുടെ നിറമായ നീലയും വെള്ളയും കോമ്പിനേഷനിലാണ് പുട്ട് തയ്യാറാക്കിയിരിക്കുന്നത്. തൃശ്ശൂർ, ഏങ്ങണ്ടിയൂർ സ്വദേശിയാണ് നിമഗിരി.