ലോകത്തെ ശക്തരായ 100 വനിതകളിൽ വീണ്ടും ഇടം നേടി നിര്‍മല സീതാരാമൻ

ഫോബ്സിന്‍റെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായ നാലാം തവണയും ധനമന്ത്രി നിർമ്മല സീതാരാമൻ ഇടംപിടിച്ചു. 36-ാം സ്ഥാനത്താണ് ഇത്തവണ ധനമന്ത്രിയുടെ സ്ഥാനം. 2021 ൽ നിർമ്മല സീതാരാമൻ പട്ടികയിൽ 37ാം സ്ഥാനത്തായിരുന്നു. ധനമന്ത്രി ഉൾപ്പെടെ ആറ് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. എച്ച്സിഎൽ ടെക് ചെയർപേഴ്സൺ റോഷ്നി നാടാർ (റാങ്ക് -53), സെബി ചെയർപേഴ്സൺ മാധബി പുരി ബച്ച് (റാങ്ക് -54), സ്റ്റീൽ അതോറിറ്റി ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടാൽ (റാങ്ക് -67), ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ-ഷാ (റാങ്ക് -77), നൈക സ്ഥാപക ഫാൽഗുനി നായർ (റാങ്ക് -89) എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉൽസുല വോണ്‍ ഡെര്‍ ലെയനെ ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി ഫോബ്സ് തിരഞ്ഞെടുത്തു. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്‍റ് ക്രിസ്റ്റിൻ ലഗാർഡ്, യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Related Posts