ക്ലബിലേക്ക് തിരിച്ച് വരേണ്ടതില്ല; റൊണാൾഡോയ്ക്കെതിരെ നടപടിയുമായി മാഞ്ചസ്റ്റർ
ക്ലബിനെതിരെ സംസാരിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. കരാർ വ്യവസ്ഥകൾ റൊണാൾഡോ ലംഘിച്ചെന്നും അതിനാൽ താരത്തിനെതിരെ ശക്തമായ നടപടിയുമായി ക്ലബ് മുന്നോട്ട് പോകുകയാണെന്നുമാണ് റിപ്പോർട്ട്. റൊണാൾഡോ ഇനി മാഞ്ചസ്റ്ററിൽ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഖത്തർ ലോകകപ്പിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ച് വരേണ്ടതില്ലെന്ന് റൊണാൾഡോയെ ക്ലബ് അറിയിച്ചു. ക്ലബിന്റെ കാരിങ്ൺ ട്രെയിനിങ് ബേസിലേക്ക് ഇനി തിരിച്ച് വരേണ്ടതില്ലെന്നാണ് നിർദേശം.